വിജയ് ദേവ്രകൊണ്ടയുമായുള്ള വിവാഹത്തിന് പിന്നാലെ കരിയറിലെ വലിയൊരു നേട്ടം കൂട്ടി സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്കാന ഗദ്ദർ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്മിക ഏറ്റുവാങ്ങി.
പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഏറെ വികാരാധീനയായിട്ടാണ് താരം സംസാരിച്ചത്. തന്റെ അഭിനയത്തെയും ഭാഷയെയും പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ വാക്കുകൾ.
"മുമ്പ് സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു.'' രശ്മികയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.
ചടങ്ങിൽ വിജയ് ദേവ്രകൊണ്ടയുടെ അമ്മ മാധവി ദേവ്രകൊണ്ടയുമുണ്ടായിരുന്നു. വിവാഹശേഷം താൻ തെലുങ്കിന്റെ മരുമകളായ കാര്യവും രശ്മിക പറഞ്ഞു. രശ്മിക പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കുമ്പോൾ, മാധവി ദേവ്രകൊണ്ട ആവേശത്തോടെ കൈയടിക്കുകയും ചെയ്തു. പുരസ്കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവ്രകൊണ്ട രശ്മികയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു.